ഞായറാഴ്‌ച, ഫെബ്രുവരി 27, 2011

ഉള്ളില്‍ ഉള്ളത്

ഉള്ളില്‍ ഉള്ളത്
ഒരു കിണറായിരിക്കാം
നിന്റെ താപത്തില്‍ വറ്റിയും
സാമീപ്യത്തില്‍ നിറഞ്ഞും
വിങ്ങുന്ന കിണര്‍.

ഒരു മരമായിരിക്കാം
നിന്റെ തണുപ്പില്‍ തളിര്‍ത്തും
സങ്കടങ്ങളില്‍ ഇലപൊഴിഞ്ഞും പോകുന്ന
തണല്‍മരം.

ഒരു മഴയായിരിക്കാം
നിന്റെ കാറ്റില്‍
ചാഞ്ഞും ചരിഞ്ഞും
പെയ്തു നീളുന്ന മഴ.

ഒരു നിഴലായിരിക്കാം.
നീയില്ലായ്മയില്‍,
താങ്ങില്ലാതെ മാഞ്ഞുപോകുന്ന
മുല്ലവള്ളിയുടെ നിഴല്‍..

ഉള്ളില്‍ ഉള്ളത്
നിന്നില്‍നിന്നും
ഇടയ്ക്കിടെ ഞാന്‍ ആത്മഹത്യ ചെയ്യുന്ന കിണര്‍.!

9 അഭിപ്രായങ്ങൾ:

Jazmikkutty പറഞ്ഞു...

ഒരു നിഴലായിരിക്കാം.
നീയില്ലായ്മയില്‍,
താങ്ങില്ലാതെ മാഞ്ഞുപോകുന്ന
മുല്ലവള്ളിയുടെ നിഴല്‍..
nalla kavitha..

jayanEvoor പറഞ്ഞു...

വ്യത്യസ്തമായ എഴുത്ത്.
ഇഷ്ടപ്പെട്ടു.

ഷാജി അമ്പലത്ത് പറഞ്ഞു...

ഉള്ളില്‍ ഉള്ളത്
ഒരു കിണറായിരിക്കാം
നിന്റെ താപത്തില്‍ വറ്റിയും
സാമീപ്യത്തില്‍ നിറഞ്ഞും
വിങ്ങുന്ന കിണര്‍.

ഒരു മരമായിരിക്കാം
നിന്റെ തണുപ്പില്‍ തളിര്‍ത്തും
സങ്കടങ്ങളില്‍ ഇലപൊഴിഞ്ഞും പോകുന്ന
തണല്‍മരം.

ഒരു മഴയായിരിക്കാം
നിന്റെ കാറ്റില്‍
ചാഞ്ഞും ചരിഞ്ഞും
പെയ്തു നീളുന്ന മഴ.

ഒരു നിഴലായിരിക്കാം.
നീയില്ലായ്മയില്‍,
താങ്ങില്ലാതെ മാഞ്ഞുപോകുന്ന
മുല്ലവള്ളിയുടെ നിഴല്‍..

ഉള്ളില്‍ ഉള്ളത്
നിന്നില്‍നിന്നും
ഇടയ്ക്കിടെ ഞാന്‍ ആത്മഹത്യ ചെയ്യുന്ന കിണര്‍

കീയക്കുട്ടി പറഞ്ഞു...

ഉള്ളില്‍ ഉള്ളതൊരു മഞ്ഞു തുള്ളിയായിരിക്കാം ...
നിന്റെ സ്നേഹത്തില്‍ ഘനീഭവിച്ചൊരു പുഞ്ചിരിയും
തിരസ്ക്കരണത്തില്‍ ഉരുകി, കണ്ണുനീര്‍ തുള്ളിയും ആവുന്ന
ഒരു മഞ്ഞുതുള്ളി !!!

Thooval.. പറഞ്ഞു...

good..

mohammedkutty പറഞ്ഞു...

നല്ല ഭാവന .ഇതാണ് കവിത .ഉള്ളിലുള്ളത് ഇനിയുമിനിയും പുറത്തു വരാന്‍ പ്രാര്‍ഥിക്കുന്നു...

Philip Verghese'Ariel' പറഞ്ഞു...

ഹലോ
മിനി ടീച്ചറുടെ ബ്ലോഗ്‌ ലോകത്തില്‍ നിന്നും ഇവിടെ കയറി
തികച്ചും വ്യത്യസ്ഥമാ യ ഒരനുഭവം
കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം
കവിതകളും കുറിപ്പും ഗംഭീരം
വീണ്ടും എഴുതുക
വിജ്ജാനവും ചിന്തകളും
വീണ്ടും കുറിക്കുക
വേണ്ടും വരാം
നന്ദി നമസ്കാരം
വളഞ്ഞവട്ടം ഏരിയല്‍
സിക്കന്ത്രാബാദ്

--

MAZHA....... പറഞ്ഞു...

nalla kavitha.........bhaavanayum..:)

അജ്ഞാതന്‍ പറഞ്ഞു...

കവിത നന്ന്.യെഴുതി തെളിയുക..ആശംസകള്‍