ചൊവ്വാഴ്ച, ജൂൺ 12, 2012

ഭ്രാന്ത്


നീയെനിക്ക് തന്നതും മറ്റൊരു ഛായാമുഖിയോ?
നോക്കുമ്പോഴെല്ലാം 
നിന്നെ മാത്രം കാണുന്ന മായക്കണ്ണാടി !
നീയെന്റെ പ്രതിബിംബമോ?
ഇതോ പ്രണയം?!
ഞാനാ കണ്ണാടി ഉടച്ചുകളഞ്ഞു;
ഇപ്പോള്‍
 നൂറായിരം കണ്ണാടിചില്ലുകളില്‍
 നീ ചിരിക്കുന്നു...!
അരുത്, 
ഇങ്ങനെ ചിരിക്കരുത് 
നിന്റെ ചിരിയില്‍ ഞാന്‍ തളരുന്നു..
എല്ലാവരും പറയുന്നു 
എനിക്ക് ഭ്രാന്തെന്ന്...

8 അഭിപ്രായങ്ങൾ:

Admin പറഞ്ഞു...

അങ്ങിനെ പറയരുത്.. ഭ്രാന്തൊന്നുമല്ല.. നല്ല കവിതയായിട്ടുണ്ട്.. തുടര്‍ന്നെഴുതുക.. ആശംസകള്‍..

പി. വിജയകുമാർ പറഞ്ഞു...

ആഴങ്ങൾ തൊടുന്ന വരികൾ.
ചിതറിയ മോഹങ്ങളുടെ ചിത്രം കണ്ണാടിച്ചില്ലുകളിൽ പ്രതിബിംബിക്കുന്നത്‌ എന്നിൽ മുറിവുണ്ടാക്കുന്നു.
നല്ല രചന.
ആശംസകൾ.

K@nn(())raan*خلي ولي പറഞ്ഞു...

എന്റെ കൂടെ പോരുന്നോ കുതിരവട്ടത്തേക്ക് ??

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.... ........ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............

kanakkoor പറഞ്ഞു...

ഇത് ഭ്രാന്തല്ല. കാരണം ഭ്രാന്തുള്ളവര്‍ ചിരിയില്‍ തളരില്ല.
(കുതിരവട്ടത്ത് പോകരുതേ .. അവിടെ നവ കവികള്‍ ഉണ്ടാകും :)

anupama പറഞ്ഞു...

പ്രിയപ്പെട്ട കീയക്കുട്ടി,

ഈ പൊന്നോണനാളുകളില്‍ സമാധാനവും സന്തോഷവും ലഭിക്കട്ടെ !

സസ്നേഹം,

അനു

Unknown പറഞ്ഞു...

i like it,its wonderful

http://www.teakintenattilninnu.blogspot.in പറഞ്ഞു...

Sweeeeeeeeeeeeeeeeeet