സ്വപ്‌നങ്ങള്‍ മൂങ്ങകളെപ്പോലെയാണ്
രാത്രികളില്‍ വന്നു പതുങ്ങിയിരിക്കും
ഉള്ളിരുട്ടിന്റെ വന്യതകളിലേക്ക്
വെള്ളാരംകണ്ണുകള്‍പായിക്കും
ഓര്‍മകളുടെ മന്ത്രവാദിനികള്ക്കരികില്‍
ഉറങ്ങാതെ കാവലിരിക്കും
നഷ്ടങ്ങളുടെ ഉറക്കപ്പിച്ചുകളെല്ലാം
ഉറക്കെ മൂളിക്കൊണ്ടിരിക്കും
പിന്നെ,
ജീവിതത്തിന്റെ പകല്‍നേരങ്ങളില്‍
മറവിയുടെ ചിറകുകള്‍ കുടഞ്ഞ്
നിങ്ങളെ കൂട്ടാതെ
പറന്നു പറന്നു പോകും .....