തിങ്കളാഴ്‌ച, മേയ് 09, 2011

മൂങ്ങകള്‍

                    
                    സ്വപ്‌നങ്ങള്‍ മൂങ്ങകളെപ്പോലെയാണ്
                    രാത്രികളില്‍ വന്നു പതുങ്ങിയിരിക്കും 
                    ഉള്ളിരുട്ടിന്റെ വന്യതകളിലേക്ക്
                    വെള്ളാരംകണ്ണുകള്‍പായിക്കും
                    ഓര്‍മകളുടെ മന്ത്രവാദിനികള്ക്കരികില്‍
                    ഉറങ്ങാതെ കാവലിരിക്കും 
                    നഷ്ടങ്ങളുടെ ഉറക്കപ്പിച്ചുകളെല്ലാം
                    ഉറക്കെ മൂളിക്കൊണ്ടിരിക്കും


                    പിന്നെ,
                    ജീവിതത്തിന്റെ പകല്‍നേരങ്ങളില്‍ 
                    മറവിയുടെ ചിറകുകള്‍ കുടഞ്ഞ്‌  
                    നിങ്ങളെ കൂട്ടാതെ 
                    പറന്നു പറന്നു പോകും .....      
  

6 അഭിപ്രായങ്ങൾ:

anaamika-swapnangalude kavalkaree പറഞ്ഞു...

ravinirulilenkilum koottinethan oraalundallo?

കൊടികുത്തി പറഞ്ഞു...

swapnangal swapnangal.......

good.....

ShajiKumar P V പറഞ്ഞു...

ഇതു കവിത...അറിഞ്ഞനുഭവിച്ചു...

ഗിരീശന്‍ പറഞ്ഞു...

സ്വപ്ങ്ങൾ....കുറ്ച്ച് വാക്കുകൾ കൊൻട് കൂട്ടി വായിക്കാൻ കഴിയുമോ....ആവോ...?

നന്നായിരിക്കുന്നു.......എല്ലാ ആശംസകളും.

Satheesan പറഞ്ഞു...

നമ്മളെ കൂട്ടാതെ പറന്നു പോകുന്ന സ്വപ്നങ്ങള്‍ തന്നെയാണ് അധികവും ..നന്നായി ..

അവന്തിക ഭാസ്ക്കര്‍ പറഞ്ഞു...

ശരിയാണ്, ഏറെയും നമ്മെ കൂട്ടാതെ പറന്നകലുന്നു..